കെ.വി.സുധീഷ് ജേസീസ് സോണ്‍ പ്രസിഡണ്ട്

Tuesday 21 November 2017 10:35 pm IST

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ഉള്‍പ്പെടുന്ന ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണലിന്റെ സോണ്‍ 19 പ്രസിഡണ്ടായി കെ.വി.സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു. പിലാത്തറ ജേസീസ് പ്രതിനിധിയാണ്. മറ്റുഭാരവാഹികളായി അബ്ദുള്‍ മജീദ് (കാസര്‍കോട്), രതീഷ് കൃഷ്ണന്‍ നീലേശ്വരം, വി.പി.നിധീഷ് കാക്കയം ചാല്‍, കെ.ടി.സമീര്‍ പാനൂര്‍, എംടികെ നിമേഷ് തലശ്ശേരി (വൈസ് പ്രസിഡണ്ടുമാര്‍), ജയ്‌സണ്‍ മുകളേല്‍, പ്രശാന്ത് തെക്കുംകര, സുധീര്‍ കുമാര്‍, പ്രതീപ് തൈക്കണ്ടി, എം.ടി.മനോജ്, ഡോ.ഹരി വിശ്വജിത്ത്, നാദിറ, ശ്രീനിവാസപൈ (സോണ്‍ ഡയറക്ടര്‍മാര്‍), നാസര്‍ നരിപ്പറ്റ (സോണ്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സോണ്‍ കോണ്‍ഫറന്‍സ് എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ദിലീപ് ടി.ജോസഫ് അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡണ്ട് റാംകുമാര്‍ മേനോന്‍, അഡ്വ.എ.വി.വാമനകുമാര്‍, പി.സന്തോഷ് കുമാര്‍, സിനിമാ സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കെ.പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രകാശ, അഡ്വ.ജോമി ജോസഫ്, രഞ്ജിത്ത് കുമാര്‍, കെ.കെ.സതീഷ് കുമാര്‍, ടി.എം.അബ്ദുള്‍ മഹറൂഫ്, ജിതേഷ് ബാബു, അഡ്വ.റിനില്‍ രാജ്, എം.ടി.കെ.നിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.