കണ്ണൂര്‍: സ്പോര്‍ട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്ററിന്റെ സോക്കര്‍ ഗോസ് ടു സ്കൂള്‍ പദ്ധതിയുടെഭാഗമായി എസ്എന്‍ വിദ്യാ മന്ദിറില്‍ ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. മുന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് സി.എം.ശിവരാജന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ദീപിക ജയദാസ് അധ്യക്ഷതവഹിച്ചു. വി.രഘൂത്തമന്, പി.വി.ശശിധരന്, സി.നിഖില്‍, ടി.വി.ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: