വാദ്യകലാകാരന്മാരെ ആദരിച്ചു

Wednesday 22 November 2017 2:02 am IST

തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി വാദ്യകലാകാരന്മാരെ കൊച്ചി രാജകുടുംബം ആദരിച്ചു. കൊച്ചപ്പന്‍ തമ്പുരാന്‍ സ്മാരക പുരസ്‌കാരവും കൊച്ചി റോയല്‍ ഫാമിലി ഹിസ്റ്റോറിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും സമര്‍പ്പിച്ചു. അഡ്വക്കേറ്റ് കമ്മീഷന്‍ അഡ്വ. അച്യുത് കൈലാസ് ഉദ്ഘാടനം ചെയ്തു. മേളപ്രമാണി പെരുവനംകുട്ടന്‍ മാരാര്‍ അധ്യക്ഷനായി. കൊച്ചപ്പന്‍ തമ്പുരാന്‍ സ്മാരക പുരസ്‌കാരം ബാലചന്ദ്രന്‍ യുവമേള കലാകാരനായ പെരുവനം അനില്‍കുമാറിന് സമ്മനിച്ചു. കൊച്ചി രാജകുടുംബത്തിന്റെ പുരസ്‌കാരം കൊച്ചവര്‍മ്മ വെമ്പായ നന്ദനന്‍(കുറുംകുഴല്‍) തിരുവല്ല രാധാകൃഷ്ണന്‍(ചെണ്ട) തിരുമറയൂര്‍ രാജേഷ് (ചെണ്ട) എന്നിവര്‍ക്ക് സമ്മാനിച്ചു. ആര്‍.ടി.ആര്‍ വര്‍മ്മ, അനുജന്‍ തമ്പുരാന്‍, രാധിക വര്‍മ്മ, പെരുവനം സതീശന്‍ മാരാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.