നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Wednesday 22 November 2017 2:10 am IST

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ന് നഗരത്തില്‍ ഗതാഗതനിയന്ത്രണവും പാര്‍ക്കിംങ് ക്രമീകരണവും ഏര്‍പ്പെടുത്തി. രാവിലെ 8.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ്, എംജി റോഡ്, എസ്എ റോഡില്‍ ജിസിഡിഎ ജംഗ്ഷന്‍ വരെയും, തേവര വാതുരുത്തി എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഉണ്ടായിരിക്കും.
വാഹനങ്ങള്‍ ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ നിന്ന് കുണ്ടന്നൂര്‍ വൈറ്റില വഴി നഗരത്തില്‍ പ്രവേശിക്കണം. പശ്ചിമകൊച്ചി ഭാഗങ്ങളില്‍ നിന്നും വിവിഐപി കടന്നുപോകുന്ന റൂട്ടില്‍ നിന്നും എയര്‍പോട്ടിലേക്കും പോകേണ്ട യാത്രക്കാര്‍ യാത്ര നേരത്തെ ക്രമപ്പെടുത്തണം. ഈ ഭാഗത്തെ റോഡുകളില്‍ കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള യാതൊരു വാഹനങ്ങളുടെയും പാര്‍ക്കിംഗ് അനുവദിക്കില്ല.
വിവിഐപി കടന്നു പോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും ഉദ്ദേശം 20 മിനിട്ട് ഗതാഗത നിരോധനം ഉണ്ടായിരിക്കും. വിവിഐപി കടന്നു പോകുന്ന എല്ലാ റോഡുകളിലെയും ഇരുവശവുമുള്ള താമസക്കാര്‍ അവരവരുടെ സ്വകാര്യ വാഹനങ്ങള്‍ ഇറക്കാന്‍ പാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.