സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍

Wednesday 22 November 2017 9:54 am IST

ഹൈദരാബാദ്:  സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയാള്‍ അറസ്‌ററില്‍. എം.നാഗേശ്വര റാവുവിനെയാണ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് സിബിഐ ഓഫീസറുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഔദ്യോഗിക കവറുകളും കണ്ടെടുത്തു.

പഞ്ചായത്ത് വകുപ്പിലെ ഉദ്യേഗസ്ഥന്റെ പക്കല്‍ നിന്നും വസ്തു സംബന്ധമായ കേസ് ഒഴിവാക്കി നല്‍കാമെന്ന പേരില്‍ ഇയാള്‍ 26 ലക്ഷം രൂപ കൈപ്പറ്റിയെതെന്ന് പൊലീസ് പറഞ്ഞു. പൈസ ആദായ നികുതി വിഭാഗം കണ്ടുകെട്ടി.

ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന റാവുവിനെ അസുഖം മൂലം ജോലിയില്‍ നിന്ന് നേരത്തെ പിരിച്ചു വിട്ടതായിരുന്നു. വിജയവാഡയിലേക്ക് മാറിയ റാവു പണം സമ്പാദിക്കാന്‍ സിബിഐ ഡെപ്യൂട്ടി ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ തട്ടിപ്പ് നടത്തി വരികയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.