അഖില കേസ്: അശോകന്‍ നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് കോടതി

Wednesday 22 November 2017 1:01 pm IST

ന്യൂദല്‍ഹി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ കേസുമായി ബന്ധപ്പെട്ട് അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് കോടതി. എല്ലാ അപേക്ഷകളും തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

അഖിലയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുത്, സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണം, ഹാദിയയുടെ മതംമാറ്റം, വിവാഹം എന്നിവയെ കുറിച്ച് ഇവരോട് ചോദിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് അശോകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

തിങ്കളാഴ്ചയാണ് അഖിലയെ ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.