തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളില്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം സഹകരിക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നേമം മണ്ഡലത്തില്‍ നടന്ന പ്രവാസി ബന്ധുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് രാജ്യത്തിന്റെയും പുരോഗതിക്ക് ആധാരം സ്നേഹവും സഹകരണവും ബഹുമാനവും കൂട്ടായ പ്രവര്‍ത്തനവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളസര്‍ക്കാരും കെഎസ്എഫ്ഇയും മുന്‍കൈയെടു ത്താണ് കിഫ്ബി പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആശുപത്രികള്‍, തുറമുഖങ്ങള്‍, ഐടി പാര്‍ക്കുകള്‍ തുടങ്ങിയ വികസനപദ്ധതികള്‍ പ്രവാസികളുടെ നിക്ഷേപസഹകരണത്തിലൂടെ ലക്ഷ്യമിടുന്നതാണ് കിഫ്ബി. എ. വിജയന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, ആശാനാഥ്, ജി.എസ്. മഞ്ജു, ബി. വിജയലക്ഷ്മി, ജ്യോതി സതീശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: