ആ 328 പേരില്‍ 20 വനിതാ നാവികര്‍

Wednesday 22 November 2017 4:37 pm IST

ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തില്‍ ആദ്യമായി നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ഷന്‍ ബ്രഞ്ചില്‍ നിയോഗിക്കപ്പെട്ട വനിതാ കേഡറ്റുകളില്‍ ചിലര്‍. ഇടത്തുനിന്ന്: ശുഭാംഗി സ്വരൂപ്, ആസ്ഥാ സെഗാള്‍, രൂപ.എ, ശക്തിമായ.എസ് എന്നിവര്‍.

കൊച്ചി: കടല്‍ത്തിരയോട് കരുത്തുകാട്ടാന്‍ ഇനി വനിതകളും. ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലേക്ക് കടന്നത് 20 പെണ്‍കുട്ടികളാണ്. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് അവര്‍ ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങി.

താന്‍സാനിയ, മാല്‍ദീപ് എന്നിവിടങ്ങളിലെ രണ്ടു പേരുള്‍പ്പടെ 328 പേര്‍ പരിശീലനം കഴിഞ്ഞിറങ്ങി. അവരില്‍ 93 പേര്‍ വീതം ഇന്ത്യന്‍ നേവല്‍ കോഴ്സിന്റെ ബിടെക്, എംഎസ്സി യോഗ്യത നേടി. 24 പേര്‍ നേവല്‍ ഓറിയന്റേഷന്‍ കോഴ്സില്‍ എക്സ്റ്റന്റഡ്, റഗുലര്‍ കോഴ്സുകള്‍ പാസായി. ഇവര്‍ 20 വനിതാ കേഡറ്റുകള്‍ക്കൊപ്പം ഏഴിമലയില്‍ ബുധനാഴ്ച കാലത്തു നടന്ന പരേഡില്‍ ചുവടുവെച്ചു.

ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പരേഡിനെ അഭിവാദ്യം ചെയ്യാന്‍ നാവിക സേന തലവനും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനുമായ അഡ്മിറല്‍ സുനില്‍ ലാന്‍ബ എത്തുന്നു.

നാവിക സേന തലവനും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനുമായ അഡ്മിറല്‍ സുനില്‍ ലാന്‍ബ പരേഡിനെ അഭിവാദ്യം ചെയ്തു. മികച്ച വനിതാ കേഡറ്റിനുള്ള അവാര്‍ഡ് അഞ്ജലി പാണ്ഡെ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.