പിലാത്തറ: ചിത്രവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയുമായി സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറി പിലാത്തറയിലെത്തി. കേരള ലളിതകലാ അക്കാദമി ഒരുക്കിയ ആര്‍ട്ട് ഗ്യാലറിയിലെ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം പകരുകയാണ്. പ്രശസ്തരായ 18 ചിത്രകാരന്മാരുടെ അപൂര്‍വ ചിത്രങ്ങളാണ് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചത്.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി ഉദ്ഘാടനം ചെയ്തു. കെ.പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി അംഗം രവീന്ദ്രന് തൃക്കരിപ്പൂര്‍ ഡമോണ്‍സ്ട്രേഷന്‍ നല്കി. ക്ലിന്റു പവിത്രന്, മാത്രാടന്‍ കുഞ്ഞിക്കണ്ണന്, ഒ.കെ.നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: