പാക്ക് മദ്രസകളില്‍ കൊടിയ ലൈംഗിക പീഡനം

Thursday 23 November 2017 2:46 am IST

ബാലപീഡനത്തിന് അറസ്റ്റിലായ മൗലവി.

കെഹ്‌റോര്‍ പക്ക: മകന് മദ്രസയില്‍ നേരിട്ട കൊടിയ പീഡനം വിവരിച്ചപ്പോള്‍ കൗസര്‍ പര്‍വ്വീണ വിങ്ങിപ്പൊട്ടി. മൗലവി ബലാല്‍സംഗം ചെയ്ത ഒന്‍പതുകാരന്റെ പാന്റ്‌സ് ചോരയില്‍ മുങ്ങിയിരുന്നു. ഓരോ വാക്ക് പറയുമ്പോഴും കൗസര്‍ബി തേങ്ങി. കെഹ്‌റോര്‍ പക്കയിലെ രണ്ട് ഇടുങ്ങിയ മുറികളുള്ള ഒരു മദ്രസയിലാണ് മകന്‍ ഒരു വര്‍ഷം പഠിച്ചത്.

ഒരു രാത്രി മകനെ മൗലവി ക്രൂരമായി പീഡിപ്പിച്ചു. കരഞ്ഞപ്പോള്‍ ഷര്‍ട്ട് വായില്‍ തിരുകി. ക്രൂരത വര്‍ണ്ണിച്ചപ്പോള്‍ കരഞ്ഞ അവന്‍ അമ്മയുടെ മടിയിലേക്ക് തല നീട്ടിക്കിടന്നു.
പാക്ക് മദ്രസകളില്‍ ബാലന്മാരെ കിരാതമായി, ലൈംഗികമായി പീഡിപ്പിക്കുന്നത് വ്യാപകമാണെന്ന് അസോഷിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടത്തി.

ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ ഇതില്‍ വ്യത്യാസമില്ല. മൗലവിമാര്‍ക്കും മതനേതാക്കള്‍ക്കും വലിയ സ്വാധീനമുള്ള ഇവിടെ ആരും ഇത് അറിയാറില്ല. അറിഞ്ഞാല്‍ പോലും ഒരു നടപടിയും ഉണ്ടാകാറുമില്ല. പ്രതികള്‍ക്കെതിരെ ഒരു നിയമനടപടിയും എടുക്കാറില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് സംഭവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പുറത്തുവരാത്തത് ഇതിന്റെ എത്രയോ ഇരട്ടിവരും. പല മദ്രസകളും ലൈംഗിക ദുരുപയോഗം നിറഞ്ഞതാണെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എന്നാല്‍ പ്രചാരണം മതത്തെ അവഹേളിക്കാനാണെന്നാണ് മതമന്ത്രി സര്‍ദാര്‍ മുഹമ്മദ് യൂസഫ് പറയുന്നത്. പാക്കിസ്ഥാനില്‍ രജിസ്‌ട്രേഷനുള്ള മദ്രസകളുടെ എണ്ണം 22,000 ആണ്. ഇവയില്‍ പഠിക്കുന്നവര്‍ വളരെ പാവപ്പെട്ടവരാണ്. അംഗീകരിമില്ലാത്ത ആയിരക്കണക്കിന് മദ്രസകളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.