പെന്‍ഷനേഴ്‌സ് സംഘ് സമ്മേളനം ഇന്ന് തൊടുപുഴയില്‍ തുടങ്ങും

Thursday 23 November 2017 2:45 am IST

തൊടുപുഴ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 20-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൊടുപുഴ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് രാവിലെ 11ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും വൈകിട്ട് 3ന് സംസ്ഥാന കൗണ്‍സില്‍ യോഗവും നടക്കും. സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരന്‍നായര്‍ അധ്യക്ഷനാകും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ യോഗം ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എസ്. പ്രവീണ്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശീധരന്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ബി. രാധാകൃഷ്ണമേനോന്‍, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

12ന് സാംസ്‌കാരിക സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. 2ന് വനിത സമ്മേളനത്തില്‍ പിഎയു അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ എം.സി. വത്സലകുമാരി പ്രഭാഷണം നടത്തും. മൂന്ന് മണിക്ക് സുഹൃദ് സമ്മേളനത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും.

എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ്, എന്റ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 4ന് സമാപനസമ്മേളനം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.