ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ

Thursday 23 November 2017 2:46 am IST

ധാക്ക: 1971ലെ വിമോചന യുദ്ധക്കാലത്തെ ക്രൂരതകള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ. പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് ഇവര്‍ നിരപരാധികളെ കൊന്നൊടുക്കിയെന്ന് കേസ് വിചാരണയ്ക്ക് സര്‍ക്കാര്‍ രൂപീകരിച്ച ഇന്റര്‍നാഷ്ണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വിധിച്ചു.

ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് ഷാഹിനുര്‍ ഇസ്ലാം അധ്യക്ഷനായ മൂന്നംഗ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. വിധി ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്ക് സുപ്രീംകോടതി ട്രൈബ്യൂണലിനെ സമീപിക്കാം. അതേസമയം, ഇവരില്‍ ഒരാള്‍ മാത്രമാണ് നേരിട്ട് വിചാരണയില്‍ പങ്കെടുത്തത്.

കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ 2010ലാണ് സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്.  കേസില്‍ നേരത്തെ അഞ്ച് ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ഒരു ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി നേതാവിനെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.