ഇങ്ങനെയും ഒരു കാത്തിരിപ്പ് കേന്ദ്രം

Thursday 23 November 2017 2:57 am IST

മലയിന്‍കീഴ്: നാലുയാത്രക്കാര്‍ പോലും ഇരിക്കാനില്ലാത്ത മൂക്കുന്നിമലയുടെ മുകളില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവര്‍ ആയിരത്തിലേറെ യാത്രക്കാര്‍ പലവഴിക്ക് പോകുന്ന ഊരൂട്ടമ്പലം കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം അവഗണിച്ചിട്ട് പതിറ്റാണ്ടുകളായി. തിരുവനന്തപുരത്തേക്കും മലയിന്‍കീഴിലേക്കും ബസ് കയറാന്‍ നില്‍ക്കുന്നവരും ബസില്‍ നിന്നിറങ്ങുന്നവരും കയറി നില്‍ക്കാന്‍ ഇടമില്ലാതെ നട്ടം തിരിയുകയാണ് ഇവിടെ.
ഇരുപതുവര്‍ഷം മുമ്പ് പൗരസമിതിക്കാര്‍ രണ്ട് ഇരുമ്പുതൂണില്‍ മൂന്ന് ഇരുമ്പ് ഷീറ്റുകള്‍ പതിച്ചുവച്ച കാത്തിരിപ്പ് കേന്ദ്രമാണ് ഇപ്പോഴും ഊരുട്ടമ്പലത്തുള്ളത്. കാലപ്പഴക്കത്താല്‍ മേല്‍ക്കൂര ദ്രവിച്ച് അകം മുഴുവന്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാണ് ഈ കാത്തിരിപ്പുകേന്ദ്രം. കൂരയ്ക്ക് മുകളില്‍ പുല്ല് വളര്‍ന്നിട്ടുമുണ്ട്. സദാ ഇതുവഴി യാത്രചെയ്യുന്ന എംപിയും എംഎല്‍എയും ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഊരൂട്ടമ്പലം സംഘപരിവാര്‍സംഘടനകളുടെ ശക്തികേന്ദ്രമായതിനാല്‍ മുഖം തിരിക്കുന്നു. യാത്രക്കാരുടെ ദുരിതം കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് ഇവര്‍ ഇതുവഴി പോകുന്നതത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.