കാര്‍ഷികഫലപുഷ്പമേള

Thursday 23 November 2017 2:59 am IST

തിരുവനന്തപുരം: ലോക കേരളസഭയോടനുബന്ധിച്ച് തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷികഫലപുഷ്പമേള സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 12, 13 തീയതികളിലാണ് ലോകകേരളസഭ നടക്കുന്നത്. പുഷ്പമേള, ജൈവകൃഷി ഉത്പന്നങ്ങളുടെ പ്രദര്‍ശനവിപണന മേള, ഔഷധസസ്യങ്ങളുടെയും മറ്റ് അപൂര്‍വ സസ്യങ്ങളുടെയും ചെടികളുടെയും പ്രദര്‍ശനം, ജൈവവൈവിധ്യമേള, ആദിവാസി ജീവിതരീതികളുടെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.