കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി കണ്ടാല്‍ ജനങ്ങള്‍ മന്ത്രി കെ.ടി.ജലീലിനെ അറിയിക്കണം. മന്ത്രി അഴിമതി വിവരം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെയും. ധനമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രി ലോക ബാങ്കിനെ അറിയിക്കും. ഇതുവഴി അഴിമതി ഇല്ലാതാക്കാനും വികസനം സാധ്യമാക്കാനും കഴിയുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു.
ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ജനങ്ങളുടെ ഇടപെടലിലൂടെ വേഗതയുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ അഴിമതി തടയാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയും. അപേക്ഷകളൊക്കെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അങ്ങനെ വന്നാല്‍, നിങ്ങള്‍ക്ക് മറുപടി നല്കാതിരിക്കാന് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: