ആര്‍ ബ്‌ളോക്കിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയില്ല

Thursday 23 November 2017 2:27 am IST

കുട്ടനാട്: ആര്‍ ബ്‌ളോക്കിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല, ജനം ദുരിതത്തില്‍. വെള്ളം വറ്റിക്കാനുള്ള നടപടികള്‍ വൈകുന്നു. മാസങ്ങളായി വെള്ളത്തില്‍ മുങ്ങിയ ഇവിടെ ശേഷിക്കുന്ന 31 കുടുംബങ്ങളുടേത് ദുരിത ജീവിതമാണ്.
ആര്‍ ബ്‌ളോക്കിനുള്ളില്‍ ആറ് അടി മുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡ്രഡ്ജിങ് യന്ത്രം ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് ടെന്‍ഡര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയായി വരുമ്പോള്‍ കാലതാമസമെടുക്കും.
ഇതിനു പരിഹാരമായി പെട്ടിയും പറയും ഉപയോഗിച്ചു വെള്ളം വറ്റിക്കണമെന്ന് ആവശ്യം ഉയരുന്നു. പെട്ടിയും പറയുംവെച്ചാല്‍ ഏതാനും ആഴ്ചകള്‍കൊണ്ടു വെള്ളം വറ്റിക്കാന്‍ കഴിയും. ആര്‍ ബ്‌ളോക്കിന്റെ വികസനത്തിനായി 16 കോടി അനുവദിച്ചിട്ടും അതെല്ലാം പാതിവഴിയില്‍ മുടങ്ങിയതാണ് ദുരവസ്ഥയ്ക്ക് കാരണം. സ്ഥലം എംഎല്‍എ തോമസ് ചാണ്ടി ഇതുവരെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.