തൊടുപുഴ: തൊടുപുഴ-മൂലമറ്റം റോഡില്‍ പുതിയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാതയില്‍ സ്ലാബ് ഇല്ലാത്തത് അപകട സാധ്യത ഉയര്‍ത്തുന്നു.
നിരവധി കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാതയിലാണ് സ്ലാബ് ഇല്ലാത്തത്. ബസ് സ്റ്റോപ്പിന്റെ സമീപത്താണ് ഈ അപകടക്കെണി. വഴിവിളക്കില്ലാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ ഇതു വഴി സഞ്ചരിക്കുന്നവര്‍ അപകടത്തില്‍ വീഴാനുള്ള സാധ്യത ഏറെയാണ്.
നടപ്പാതയിലെ സ്ലാബ് ഇല്ലാതെ കിടന്നിട്ടും ഒരു അപകട സൂചന പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: