കട്ടപ്പന: 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അമലഗിരി പുത്തന്‍പുരയ്ക്കല്‍ സനൂപ്(23)നെയാണ് സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിദ്യാര്‍ത്ഥിനിയുമായി പരിചയം സ്ഥാപിച്ചശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: