പത്ത് ടണ്ണിലധികം തമിഴ്‌നാട് റേഷനരി പിടികൂടി

Wednesday 22 November 2017 8:46 pm IST

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ ഭാഗങ്ങളിലായി പത്ത് ടണ്ണിലധികം തമിഴ്‌നാട് റേഷനരി പിടികൂടി. കൊഴിഞ്ഞാമ്പാറ പള്ളി തെരുവ് സദാമിന്റെ വീട്ടില്‍ നിന്ന് 300 കിലോ മിഴ്‌നാട് റേഷനരി പിടികൂടിയിരുന്നു.
പീന്നീട് കൊഴിഞ്ഞാമ്പാറ എസ്‌ഐ സജികുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും മിനി ലോറിയില്‍ കടത്തുകയായിരുന്ന ഏഴര ടണ്‍ റേഷനരി പിടികൂടി. ഇതു കൂടാതെ ചൊവാഴ്ച്ച രാത്രി കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയില്‍ വാഹന പരിശോധനക്കിടെ മിനിലോറിയില്‍ കടത്തിയ നാലര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.