ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര ഭാഗങ്ങളെ ആസ്പദമാക്കി ഡിജിറ്റല്‍ ഉള്ളടക്കം നിര്‍മിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്ഐഇറ്റി ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചലച്ചിത്രശില്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രമേളയില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള 35 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒരു ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും വിദ്യാര്‍ഥികള്‍ നിര്‍മിച്ചു. ഇതിന്റെ പ്രദര്‍ശനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: