ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനത്തില്‍ ആശയക്കുഴപ്പം

Thursday 23 November 2017 2:00 am IST

അുരൂര്‍: അരൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഉദ്ദേശ ലക്ഷ്യം വ്യക്തമാക്കണമെന്ന അാവശ്യം ശക്തമായി. കഌന്‍ അരൂര്‍ -ഗ്രീന്‍ അരൂര്‍ പന്ന പദ്ധതിയുടെ ഭാഗമായാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. പഞ്ചായത്തിലെ വീടുകളില്‍ നിന്നും സംഭരിക്കുന്ന അജൈവ മാലിന്യം എന്ത് ചെയ്യുമെന്ന വ്യക്തത വരുത്തിയിട്ടില്ലാത്തതാണ് സംശയത്തിനിടയാക്കുന്നത്. കൂടാതെ വീടുകളില്‍ നിന്നും സേവന ഫീസും ഈടാക്കുമെന്ന് പറയുന്നു. ഇതു സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും ഇല്ല.
വീടുകളില്‍ നിന്നും സംഭരിക്കുന്ന പഌസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കുന്നത് സംബന്ധിച്ച വ്യക്തത വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് സംഭരിച്ച് സംസ്‌ക്കരിച്ച് മുത്തുമണികളായി റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ഇതിന്റെ പശ്ചാത്തലത്തില്‍ മിഷ്യന്‍ വാങ്ങി പഞ്ചായത്ത് മൂലയില്‍ തള്ളിയിരിക്കുകയുമാണ്.
എന്നാല്‍ യാതൊരു ഉദ്ദേശശുദ്ധിയുമില്ലാതെ പദ്ധതിയാവിഷ്‌ക്കരിച്ച് വാളണ്ടിയര്‍മാരെ നിയോഗിച്ച് വീടുകളില്‍ നിന്നും പണം സംഭരിക്കുന്നത് അവ്യക്തതയോടെ മാത്രമേ വീക്ഷിക്കുവാന്‍ കഴിയുകയുള്ളു. ചില വ്യക്തികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ ഇത്തരം കര്‍മ്മസേനക്ക് രൂപം കൊടുത്തതെന്ന് ആരോപണമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.