സിബിഎസ്ഇ കലോത്സവത്തിന് ഇന്ന് തുടക്കം

Wednesday 22 November 2017 9:07 pm IST

തൃശൂര്‍: സംസ്ഥാന സി.ബി. എസ്.ഇ കലോത്സവത്തിന് ഇന്ന് തൃശൂര്‍ ഐ.ഇ.എസ്. പബ്‌ളിക്ക് സ്‌കൂളില്‍ തുടക്കമാകും. രാവിലെ 9.30ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ. സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അദ്ധ്യക്ഷനാകും.
തുടര്‍ന്ന് 21 വേദികളിലായി മത്സരങ്ങള്‍ക്ക് തുടക്കമാകും. 1360 സ്‌കൂളുകളില്‍ നിന്നായി 8000ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ശനിയാഴ്ച കലോത്സവം സമാപിക്കും.
കലോത്സവത്തിന് വേദിയാകുന്ന ഐ.ഇ.എസ്. പബ്ലിക് സ്‌കൂള്‍, ചിറ്റിലപ്പിള്ളിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നാല് കാറ്ററിഗളിലായി 144 ഇനങ്ങളിലുള്ള മത്സരങ്ങള്‍ 21 വേദികളിലായി മത്സരങ്ങള്‍ നടക്കും. ഐ.ഇ.എസിലും പുറത്ത് മൂന്ന് സ്‌കൂളുകളിലുമായി ആറായിരത്തോളം പേര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
ഭക്ഷണവിഭവങ്ങളായി പ്രഭാതത്തില്‍ അപ്പം, ഇഡ്‌ലി, ഇടിയപ്പം എന്നിവയും ഉച്ചഭക്ഷണത്തിന് ചോറ്/ചപ്പാത്തി എന്നിവയും തയ്യാറാക്കുന്നുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് നദികളുടെ പേരാണ് ഓരോ വേദിയ്ക്കും നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.