കൊടകര ഷഷ്ഠി നാളെ: ടൗണില്‍ ഗതാഗത നിയന്ത്രണം

Wednesday 22 November 2017 9:08 pm IST

കൊടകര: കൊടകര ഷഷ്ഠി എന്ന് പ്രസിദ്ധമായ കുന്നത്തൃക്കോവില്‍ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം നാളെ ആഘോഷിക്കും.
പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിന്റെ കീഴേടം ക്ഷേത്രമായ കുന്നത്തൃക്കോവിലിലെ കാവടി അഭിക്ഷേകത്തിനു ശേഷമുള്ള ഷഷ്ഠി ആഘോഷങ്ങളെല്ലാം നടക്കുന്നത് പൂനിലാര്‍ക്കാവ് ക്ഷേത്ര പരിസരത്താണ്. ഷഷ്ഠി ആഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ കൊടകരയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കൊടകര സി.ഐ. സി.സുമേഷ് അറിയിച്ചു.
ഇരിഞ്ഞാലക്കുട,മാല ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സ്,ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ അല്ലൂര്‍ ജങ്ങ്ഷനില്‍ നിന്നും തിരിഞ്ഞ് പോട്ട ദേശീയ പാതയിലെത്തി പേരാമ്പ്ര വഴി കൊടകരയിലേക്കും,തൃശ്ശൂരിലേക്കും പോകണം.ഇരിഞ്ഞാലക്കുട മാള ഭാഗങ്ങളില്‍ നിന്നും കോടാലി,വെള്ളിക്കുളങ്ങര പ്രദേശത്തേക്ക് വരുന്ന വാഹനങ്ങള്‍ നെല്ലായി പന്തല്ലൂര്‍ വഴിയിലൂടെ മറ്റത്തൂര്‍ക്കുന്നിലെത്തി യാത്ര തുടരണം.
തിരിച്ച് വെള്ളിക്കുളങ്ങര ഭാഗത്തു നിന്ന് കൊടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ മറ്റത്തൂര്‍ക്കുന്നില്‍ നിന്ന് പന്തല്ലൂര്‍ വഴി തിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിക്കണം.ചാലക്കുടി ഭാഗത്ത് നിന്ന് ഇരിഞ്ഞാലക്കുടയിലേക്കുള്ള വാഹനങ്ങള്‍ പോട്ട ആളൂര്‍ വഴി തിരിഞ്ഞ് പോകണം.തൃശ്ശൂരില്‍ നിന്നും വരുന്ന ബസ്സുകള്‍ മേല്‍പ്പാലത്തിന് മുകളിലൂടെ ഗാന്ധിനഗറിലെത്തി യാതക്കാരെ ഇറക്കണം.ചാലക്കുടിയില്‍നിന്നുള്ളകെ.എസ്. ആര്‍.ടി. സി.വാഹനങ്ങള്‍ സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാതെ മേല്‍പ്പാലം വഴിയാണ് പോകേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.