പോര്‍ക്കുളത്ത് സിപിഎം അക്രമം: 2 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക് കുന്നംകുളം: സിപിഎം അക്രമത്തില്‍ ബിജെപി പോര്‍ക്കുളം കോളനി ബൂത്ത് പ്രസിഡണ്ട് നെന്മണിക്കര വീട്ടില്‍ ശ്രീജിത്ത് (23), മാനാട്ടുകുളം വീട്ടില്‍ ജിഷ്ണു (22) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോര്‍ക്കുളം കോളനി ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായത്. സുഹൃത്തിന്റെ കെട്ടുനിറ കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ശ്രീജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് കുത്തി താഴെയിടുകയായിരുന്നു. താഴെ വീണ ഇയാളെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഓടി രക്ഷപെട്ട ശ്രീജിത്ത് സഹായത്തിന് സുഹൃത്ത് ജിഷ്ണുവിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ അടുത്തെതിയ സംഘം ജിഷ്ണുവിനെയും സംഘം ആക്രമിച്ചു. ഇരുമ്പ് വടികൊണ്ടുള്ള അടി തടുക്കുന്നതിനിടയില്‍ ജിഷ്ണുവിന്റെ വലതു കൈയ്യിലെ എല്ലിനു പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈ എഫ്‌ഐ നേതാവ് നിഖിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത.് പ്രദേശത്ത് നിരന്തരം ആക്രമണം അഴിച്ച് വിടുന്ന സിപിഎമ്മിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു

Wednesday 22 November 2017 9:24 pm IST

പോര്‍ക്കുളത്ത് സിപിഎം അക്രമം:
2 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കുന്നംകുളം: സിപിഎം അക്രമത്തില്‍ ബിജെപി പോര്‍ക്കുളം കോളനി ബൂത്ത് പ്രസിഡണ്ട് നെന്മണിക്കര വീട്ടില്‍ ശ്രീജിത്ത് (23), മാനാട്ടുകുളം വീട്ടില്‍ ജിഷ്ണു (22) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോര്‍ക്കുളം കോളനി ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായത്.
സുഹൃത്തിന്റെ കെട്ടുനിറ കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ശ്രീജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് കുത്തി താഴെയിടുകയായിരുന്നു. താഴെ വീണ ഇയാളെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഓടി രക്ഷപെട്ട ശ്രീജിത്ത് സഹായത്തിന് സുഹൃത്ത് ജിഷ്ണുവിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ അടുത്തെതിയ സംഘം ജിഷ്ണുവിനെയും സംഘം ആക്രമിച്ചു.
ഇരുമ്പ് വടികൊണ്ടുള്ള അടി തടുക്കുന്നതിനിടയില്‍ ജിഷ്ണുവിന്റെ വലതു കൈയ്യിലെ എല്ലിനു പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈ എഫ്‌ഐ നേതാവ് നിഖിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത.് പ്രദേശത്ത് നിരന്തരം ആക്രമണം അഴിച്ച് വിടുന്ന സിപിഎമ്മിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.