ലൗജിഹാദിലൂടെ ഹിന്ദുക്കളെ നോവിക്കുന്ന തീവ്രവാദികള്‍ അമൃതാനന്ദമയിക്കു നേരെ തിരിയുന്നു: കെ.പി.ശശികല

Wednesday 19 September 2012 9:07 pm IST

കരുനാഗപ്പള്ളി: ലൗജിഹാദിലൂടെ മക്കളെ നഷ്ടപ്പെട്ട ഹിന്ദുസമൂഹം ദുഃഖിച്ചുനില്‍ക്കുമ്പോള്‍ തീവ്രവാദികള്‍ മാതാഅമൃതാനന്ദമയിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. മഠത്തിനു നേരെ ചില മുസ്ലീം സംഘടനകളും ബുദ്ധിജീവി ചമയുന്ന ചില ആളുകളും ചേര്‍ന്ന്‌ നടത്തുന്ന പ്രചരണങ്ങള്‍ രോഗലക്ഷണമാണ്‌. അതിന്‌ ആരംഭത്തില്‍ തന്നെ ചികിത്സ നല്‍കേണ്ടിയിരിക്കുന്നു. സത്നാംസിംഗ്‌ എന്ന ബ്രാഹ്മണയുവാവിന്റെ വായിലേക്ക്‌ ബിസ്മില്ലാഹി റഹ്മാനിര്‍ റഹീം എന്ന വാക്യം തിരുകിക്കയറ്റിയവരെപ്പറ്റി അന്വേഷിക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
കരുനാപ്പള്ളി ടൗണില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികലടീച്ചര്‍. മാതാഅമൃതാനന്ദമയിയെ ലോകം ആദരിക്കുമ്പോള്‍ അതിനെ ഇടിച്ചുതാഴ്ത്താന്‍ എല്ലായ്പ്പോഴും ശ്രമം നടക്കുന്നുണ്ട്‌. വിരലിന്റെ എണ്ണമുള്ള സോളിഡാരിറ്റിക്കാര്‍ കൂവിയാല്‍ പ്രതികരിക്കണമോ എന്ന്‌ ചിന്തിക്കണം. മുമ്പ്‌ പറഞ്ഞതുപോലെ ഇതൊരു രോഗലക്ഷണമാണ്‌. അതിന്‌ ആരംഭത്തില്‍ തന്നെ ചികിത്സ നല്‍കണം. അപ്പോള്‍ നാം പ്രതികരിച്ചേ പറ്റൂ. സത്നാംസിംഗ്‌ മഠത്തില്‍ നടത്തിയ പ്രകടനം മാനസിക രോഗിയുടെതാണെന്നു നാം കരുതി. ഈ രോഗത്തിനു പിന്നില്‍ എന്‍ഡിഎഫും സോളിഡാരിറ്റിയുമാണ്‌. അവര്‍ പറഞ്ഞു.
സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നു കാണുമ്പോള്‍ ചിലര്‍ ബുദ്ധിജീവി വേഷം കെട്ടി ഇത്തരം സംഘടനകളുടെ താവളത്തില്‍ എത്താറുണ്ട്‌. വയറ്റുപ്പിഴപ്പിനു വേണ്ടിയാണിവര്‍ ഇതൊക്കെ ചെയ്യുന്നതെങ്കിലും ഹിന്ദുനാമധാരികളടക്കമുള്ള ഇക്കൂട്ടരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അമൃതാനന്ദമയി പണിതു നല്‍കുന്ന വീടുകളില്‍ താമസിക്കുന്ന മുസ്ലീം കുടുംബങ്ങളെക്കുറിച്ച്‌ എന്തേ ഈ ബുദ്ധിജീവികള്‍ ചിന്തിച്ചില്ല. മതം നോക്കിയല്ല അമ്മ സേവനം ചെയ്യുന്നത്‌. എന്റെ മതം മാത്രമാണ്‌ ശരി എന്ന നിലയിലല്ല അമ്മയുടെ പ്രവര്‍ത്തനങ്ങള്‍. ശശികല ടീച്ചര്‍ വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ സദാചാരപ്പോലീസ്‌ ചമയുന്ന വേറൊരു വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടര്‍ക്കൊന്നും ഇന്ത്യന്‍ നിയമവ്യവസ്ഥ ബാധകമല്ല. സാംസ്കാരിക നായകന്മാര്‍ ഇതൊന്നും കാണാന്‍ തയ്യാറാകുന്നുമില്ല. പൊന്നാനിയില്‍ ഗണേശോത്സവത്തിന്‌ പോലീസ്‌ അനുമതി നല്‍കിയില്ല. ആ സമയത്ത്‌ നൊയമ്പാണ്‌, അതിനാല്‍ സംഘര്‍ഷം ഉണ്ടാകുമെന്നാണ്‌ പോലീസ്‌ കാരണം പറയുന്നത്‌. അതിനാല്‍ ഗണേശോത്സവം സപ്തംബറില്‍ നടത്തിയാല്‍ മതിയെന്ന്‌ പോലീസ്‌ പറഞ്ഞു. മതേതര രാജ്യമായ ഭാരതത്തിന്റെ സ്ഥിതി ഇതാണ്‌. ഇപ്പോള്‍ പൂച്ചയ്ക്കാര്‌ മണികെട്ടും എന്നതാണ്‌ പ്രശ്നം. ഇങ്ങനെപോയാല്‍ നമുക്ക്‌ പുതിയ മണി പണിയേണ്ടി വരുമെന്നും ശശികല ടീച്ചര്‍ ഓര്‍മിപ്പിച്ചു. ഏതോ സിനിമപ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ ലോകം മുഴുവന്‍ കത്തിക്കുകയാണ്‌. സുകുമാരന്‍നായരും വെള്ളാപ്പള്ളിയും ഇപ്പോള്‍ കാര്യങ്ങള്‍ ഉറക്കെപ്പറയാന്‍ തുടങ്ങി. ഈ മാറ്റം നല്ലതാണ്‌. മാറാട്‌ കൊന്നവരെയും കൊല്ലിച്ചവരെയും രാഷ്ട്രീയക്കാര്‍ രക്ഷിക്കുന്നു. കൊല്ലപ്പെട്ട ഹിന്ദുവിന്‌ നീതിയില്ല. സത്നാംസിംഗിനെ കൊന്നത്‌ ആരാണെന്നു കണ്ടുപിടിക്കട്ടെയെന്നും ശശികല ടീച്ചര്‍ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.