അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടില്‍ വീണ ടണല്‍ മുഖത്തെ ഷട്ടര്‍ പുനഃസ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചയോടെ ഷട്ടര്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരുന്ന നേര്യമംഗലം പന്നിയാര്‍, ചെങ്കുളം പവര്‍ഹൗസുകളില്‍ പ്രവര്‍ത്തനം തുടങ്ങി.
വൈദ്യുതി ബോര്‍ഡില്‍ വിദഗ്ധരായ തൊഴിലാളികളില്ലാത്തതിനെത്തുടര്ന്ന് പുറമെ നിന്നുള്ള തൊഴിലാളികളെ എത്തിച്ചാണ് ശ്രമകരമായ ജോലികള്‍ പൂര്‍ത്തിയാക്കിയത്. നേര്യമംഗലം പവര്‍ഹൗസിന് സമീപത്തെ ടണല്‍ മുഖം പൂട്ടി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ ശേഷമായിരുന്നു ജോലികള്‍ ആരംഭിച്ചത്.
എറണാകുളത്ത് നിന്നെത്തിയ സംഘം ഓക്സിജന്‍ മാസ്ക് ധരിച്ച് വെള്ളത്തിലിറങ്ങി ഷട്ടര്‍ പ്രവര്‍ത്തനസജ്ജമാക്കുകയായിരുന്നു. വെള്ളം തടഞ്ഞതോടെ കല്ലാര്‍കുട്ടി ഡാം നിറഞ്ഞു. എമര്‍ജന്‍സി ഷട്ടര്‍ ഉയര്‍ത്തുന്നതിനായുള്ള മോട്ടോര്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: