ഏഴ് വയസുകാരിയെ പീഡിപ്പിച്ച 57 കാരനുള്ള ശിക്ഷ 8 ന്

Wednesday 22 November 2017 9:45 pm IST

തലശ്ശേരി: എഴ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ 57 കാരനുള്ള ശിക്ഷ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് ഡിസമ്പര്‍ 8 ന് പ്രഖ്യാപിക്കും. എരഞ്ഞോളി മലാലിലെ ശ്രീജി നിവാ സില്‍ ചിമ്മാലി ശ്രീധരനാണ് (57) കേസിലെ പ്രതി. 2013 മാര്‍ച്ച് 5നാണ് കേസിന്നാസ്പദമായ സംഭവം. ഒരു മാസത്തിന് ശേഷമാണ് വിവരം പുറത്ത് വന്നത്. ഓറഞ്ചും പഴവും വാഗ്ദാനം ചെയ്ത് കുട്ടിയെ വീട്ടിനകത്ത് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പഠിപ്പിലും ക്ലാസിലും ശ്രദ്ധിക്കാത്തത് നിരീക്ഷിച്ച അദ്ധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. പ്രതിയുടെ മകളുടെ മകനോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതത്രെ. വിവരം പുറത്തറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ വീടാക്രമിച്ച് നാശനഷ്ടം വരുത്തിയിരുന്നു.15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 4 തൊണ്ടിമുതലുകളും കോടതി പരിശോധിക്കുകയുമുണ്ടായി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.ജെ.ജോണ്‍സണ്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.