അമയന്നൂര്‍: പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തി വൈരാഗ്യം, റോഡ് സഞ്ചാര യോഗ്യമാക്കാതെ പഞ്ചായത്ത്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍പ്പെട്ട അമയന്നൂര്‍ ചപ്പാത്ത്-മഠത്തിപ്പറമ്പ് റോഡില്‍ 50 മീറ്റര്‍ ദൂരം മാത്രമാണ് സഞ്ചാര യോഗ്യമല്ലാത്തത്. ഈ റോഡ് രണ്ടു ഘട്ടങ്ങളിലായി ടാര്‍ ചെയ്തു. എന്നാല്‍ റോഡിന്റെ എകദേശം നടുഭാഗത്ത് 50 മീറ്ററോളം ടാര്‍ ചെയ്യ്തില്ല.
ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. ഹരിപ്രസാദിന്റെ വീടിന്റെ മുന്‍വശത്താണ് റോഡ് ടാര്‍ ചെയ്യാത്തത്. വളരെ താഴ്ന്ന ഈ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്യണമെന്ന് ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതയായി വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ മോനിമോള്‍ ജെയ്മോന് റോഡിലെ താഴ്ന്ന ഭാഗത്ത് ടാര്‍ ചെയ്യേണ്ടെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രസിഡന്റിന്റെ രാഷ്ട്രീയ വിരോധവും ഇതിനു കാരണമാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: