സന്ദര്‍ശന വാര്‍ഷികം

Wednesday 22 November 2017 10:32 pm IST

കല്‍പ്പറ്റ: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം കേരള സര്‍ക്കാര്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഡിസംബര്‍ 5ന് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇതോടനുബന്ധിച്ച് ‘കേരള ചരിത്രവും വിവേകാനന്ദനും’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ‘വിവേകാനന്ദന്റെ ദര്‍ശനവും സമകാലീന ഭാരതവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈകീട്ട് ആറിന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതഭവന്‍ എഴുപത്തഞ്ചോളം കലാകാരന്‍മാരെ അണിനിരത്തി നൃത്തസംഗീത ശില്‍പം അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.