ഇരിട്ടി : കയ്റോസ് കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജഞത്തിന്റെ ഭാഗമായി കയ്റോസ് ഇരിട്ടി മേഖലാ ഫെഡറേഷന്റ ആഭിമുഖ്യത്തില്‍ മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഇരിട്ടി നിത്യസഹായമാതാ പാരിഷ് ഹോളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കയ്റോസ് ഡയറക്ടര്‍ ഫാ. ഷൈജു പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി റീജിയണല്‍ ഡയറക്ടര്‍ ഫാ.രാജു ക്രിസ്തുദാസ് മുഖ്യഭാഷണം നടത്തി. പി. ജേശുദാസ് , എം.ഒ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൈറോസ് പ്രൊജക്ട് മാനേജര്‍ കെ.വി. ചന്ദ്രന് സ്വാഗതവും സി.സി. സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: