ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു.

Wednesday 22 November 2017 10:40 pm IST

കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മയ്യില്‍ എംബിഎ പഠന വിഭാഗം ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. 24, 25 തീയതികളില്‍ മയ്യിലിലെ ക്യാമ്പസില്‍ വെച്ചാണ് സെമിനാര്‍. മാനേജ്‌മെന്റ് വിദ്യാഭ്യാസവും അതിന്റെ പ്രായോഗികതലവും തമ്മിലുള്ള അന്തരം എങ്ങനെ മാറ്റിയെടുക്കാം എന്ന പ്രമേയത്തില്‍ നടക്കുന്ന സെമിനാര്‍ 24ന് രാവിലെ 10ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സ്‌ലര്‍ ഡോ.ടി.അശോകന്‍ അധ്യക്ഷത വഹിക്കും. ഐടിഎം പുറത്തിറക്കുന്ന മാനേജ്‌മെന്റ് ഗവേഷണ ജേണല്‍ ‘റിഥ’ത്തിന്റെ പ്രകാശനം വൈസ് ചെയര്‍മാന്‍ മുനീര്‍ മേനോത്തിന് നല്‍കി എസ്.എം.വിജയാനന്ദ് നിര്‍വഹിക്കും.
ശ്രീലങ്ക സൗത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഡോ.എം.ബി.എം.ഇസ്മാഈല്‍, ബംഗ്ലാദേശ് ബിആര്‍എസി സര്‍വകലാശാലയിലെ ഡോ.മുഹമ്മദ് മാമുന്‍ ഹബീബ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ജേണല്‍ പേപ്പര്‍ പ്രസിദ്ധീകരണത്തിനുള്ള വഴികളെ കുറിച്ച് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കൂടിയായ ഡോ.മുഹമ്മദ് മാമുന്‍ ഹബീബ് ക്ലാസെടുക്കും. 25ന് രാവിലെ 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചക്ക് 2.30ന് സമാപന സമ്മേളനം കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ.എം.കെ.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ.ബി.ചന്ദ്രചൂഡന്‍ നായര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ പി.എ.സമീര്‍, സ്റ്റുഡന്റ് കോഓഡിനേറ്റര്‍ നവേന്ദു ശ്യാം എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.