ജില്ല യോഗ ചാമ്പ്യന്‍ഷിപ് 26ന്

Wednesday 22 November 2017 10:41 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ല യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല യോഗ ചാമ്പ്യന്‍ഷിപ് 26ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2018 ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന 36-ാ മത് ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ജില്ല ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.
എട്ട് വയസ്സു മുതല്‍ പ്രായാടിസ്ഥാനത്തില്‍ ഏഴ് വിഭാഗങ്ങളിലായാണ് മത്സരം. ജില്ലാ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍ക്ക് ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത ലഭിക്കും. മത്സരാര്‍ഥികള്‍ 26ന് രാവിലെ ഒമ്പതിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847856700.
വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ഡോ.വി.വി.ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ ശ്രീധരന്‍ വൈദ്യര്‍, വി.വി.ശിവരാമന്‍, സെക്രട്ടറി സുധീപ് തൂണോളി, ജോയന്റ് സെക്രട്ടറി എ.ഷൈജു എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.