സൈന, സിന്ധു മുന്നോട്ട്

Wednesday 22 November 2017 11:13 pm IST

ഹോങ്കോങ്: ഇന്ത്യയുടെ പി. വി സിന്ധു, സൈന നെവാള്‍, എച്ച്.എസ് പ്രണോയ് എന്നിവര്‍ ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു..അതേസമയം പി കശ്യപും സൗരബ് വര്‍മ്മയും പുറത്തായി.
രണ്ടാം സീഡായ സിന്ധു ആദ്യ റൗണ്ടില്‍ ഹോങ്കോങ്ങിന്റെ ലീയുങ് യൂയറ്റ് യീയെ അനാസായം തോല്‍പ്പിച്ചു. സ്‌കോര്‍ : 21-18,21-10.

ലോക പതിനൊന്നാം നമ്പര്‍ താരമായ സൈന ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മെറ്റി പോള്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 46 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-19,23-21 എന്ന സ്‌കോറിനാണ് സൈന ജയിച്ചുകയറിയത്.
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സൈന അടുത്ത റൗണ്ടില്‍ ചൈനയുടെ എട്ടാം നമ്പറായ ചെന്‍ യുഫീയെ നേരിടും.

എച്ച് എസ് പ്രണോയ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഹോങ്കോങ്ങിന്റെ ഹു യുന്നിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 19-21,21-17,21-15.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ പി കശ്യപിനെ ആദ്യ റൗണ്ടില്‍ കൊറിയയുടെ ലീ ഡോങ്ങ് കീയൂന്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 21-15,9-21,20-22. മത്സരം ഒരു മണിക്കൂര്‍ ഒമ്പതു മിനിറ്റ് നീണ്ടു.
സൗരബ് വര്‍മയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യോനേഷ്യയുടെ ടോമി സുഗിയാത്രോ തോല്‍പ്പിച്ചു. സ്‌കോര്‍ 21-15,21-8.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.