കുട്ടികളുടെ മനം കവർന്ന് ധോണി

Thursday 23 November 2017 10:20 am IST

ശ്രീനഗർ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി ശ്രീനഗറിലെ ആർമി സ്കൂളിലെ വിദ്യാർത്ഥികളെ സന്ദർശിച്ചു. വിദ്യാഭ്യാസം, കായിക മേഖലകളിലെ പ്രധാന്യം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായിട്ടാണ് അദ്ദേഹം സ്കൂളിൽ സന്ദർശനം നടത്തിയത്. കേണൽ വേഷത്തിലായിരുന്നു ധോണിയുടെ സന്ദർശനം.

പത്രമാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ ചിനാർ കോർപ്സ് ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തുകയുണ്ടായി.

https://twitter.com/Chinarcorps_IA/status/933327419389329409

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.