പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ടൂറിസം കാഴ്ചകളുടെ കവാടമായ ഒറ്റക്കല്‍ ലുക്കൗട്ടില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഗോപുരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സഹ്യപര്‍വതനിരയിലെ ചെറുതും വലുതുമായ അനേകം കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന തെന്മലയിലെ കാനന ദൃശ്യങ്ങളും പ്രകൃതി സൗന്ദര്യവും ദൃശ്യഗോപുരത്തില് നിന്നുള്ള കാഴ്ചകളാണ്.
ഇത്രയും നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കന്ന ദൃശ്യ ഗോപുരം ഇന്ന് നാശോന്മുകമാണ്. രണ്ടുനിലകളില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യ ഗോപുരത്തിന്റെ കൈവരികള്‍ ഏറെയും നിലംപൊത്തി. വൈകുന്നേരങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ മദ്യപാനം നടത്തുക പതിവാണ്. നിയന്ത്രണങ്ങള്‍ക്കായി ഒരു വാച്ചറെ നിയമിച്ച് മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ടൂറിസ്റ്റുകളും തീര്‍ത്ഥാടകരുമായി ആയിരങ്ങളാണ് വന്നു പോകുന്നത്. എന്നാല്‍ അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ടൂറിസം അധികൃതര്‍ക്ക് സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: