കൊച്ചി : തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുതരമായി പരിക്കേറ്റ മുരുകന് ചികിത്സ കിട്ടാതെ മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് ആശുപത്രികളില്‍ കൊണ്ടു പോയെങ്കിലും ചികിത്സ ലഭിച്ചില്ല. തലയ്ക്കേറ്റ മാരകമായ പരിക്ക് കാരണം മുരുകന് മരിച്ചു. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: