സിപിഎം സംഘം കൈയേറ്റം ചെയ്തു

Friday 24 November 2017 2:05 am IST

നെടുമങ്ങാട്: വെയിറ്റിംഗ്‌ഷെഡ് പൊളിച്ചുമാറ്റാന്‍ എത്തിയ തഹസില്‍ദാരെയും സംഘത്തെയും സിപിഎം സംഘം കൈേയറ്റം ചെയ്തു. ചുള്ളിമാനൂരിന് സമീപം താളിക്കാമുകളില്‍ റോഡ് പുറംപോക്കില്‍ അനധികൃതമായി കെട്ടിയിരുന്ന വെയിറ്റിംഗ് ഷെഡ് സബ്കളക്ടറുടെ ഉത്തരവ് അനുസരിച്ച് പൊളിച്ചുമാറ്റാന്‍ എത്തിയ നെടുമങ്ങാട് തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെയാണ് പോലീസ്‌സാന്നിധ്യത്തില്‍ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി തടസ്സപെടുത്തിയത്. തുടര്‍ന്ന് മതിയായ പോലീസ് സംരക്ഷണംകിട്ടാതെ തഹസില്‍ദാര്‍ക്കും സംഘത്തിനും മടങ്ങി പോകേണ്ടിവന്നു. ഇതു സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് തഹസില്‍ദാര്‍ സബ് കളക്ടര്‍ക്ക് നല്‍കി.
വെയിറ്റിംഗ്‌ഷെഡ് ഒഴിപ്പിക്കാന്‍ ജെസിബി അടക്കമായിരുന്നു നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാറും സംഘവും എത്തിയത്. തുടര്‍ന്ന് നെടുമങ്ങാട് സിപിഎം ഏര്യാസെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുസംഘം ആള്‍ക്കാരെത്തി ജെസിബി ഡ്രൈവറെയടക്കം വിരട്ടിഓടിക്കുകയും തഹസീല്‍ദാറിനെ കൈയ്യേറ്റംചെയ്യുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചവരെ നീക്കം ചെയ്യാനോ തഹസില്‍ദാര്‍ അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കാനോ തയ്യാറാകാതിരുന്ന വലിയമല പോലീസിന്റെ നടപടിയില്‍ ഒഴിപ്പിക്കല്‍ നടപടിക്ക് എത്തിയ ഉദ്യോഗസ്ഥസംഘത്തിന് കടുത്ത അമര്‍ഷമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.