റോഹിങ്ക്യകളെ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ മ്യാന്മർ സ്വീകരിക്കണം

Thursday 23 November 2017 3:48 pm IST

ധാക്ക : ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യകളെ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മ്യാന്മറിനോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് എത്രയും വേഗം അഭയാര്‍ഥികളുടെ പുനരധിവാസ നടപടികള്‍ ആരംഭിക്കണമെന്ന കാര്യം മ്യാന്മറിനെ അറിയിച്ചത്.

നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (ദേശീയ പതാക) സവര്‍ കണ്ടോണ്‍മെന്റിലെ മിലിട്ടറി പോലീസിന്റെ (സിഎംപി) കേന്ദ്രത്തിന് കൈമാറുന്ന പരേഡില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മ്യാന്മറുമായുള്ള ബംഗ്ലാദേശിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുകയാണ് അതിനാല്‍ റോഹിങ്ക്യന്‍ സമൂഹത്തിന് മ്യാന്മറിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റോഹിങ്ക്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഇവര്‍ക്ക് സഹായങ്ങള്‍ ലഭിച്ചുവെന്നും ശൈഖ് ഹസീന ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.