കാബിനില്‍ പുക: ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

Thursday 23 November 2017 7:40 pm IST

ന്യൂദല്‍ഹി: കാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് 170 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു രാവിലെ അഞ്ചരയ്ക്ക് വിശാഖപട്ടണത്തേക്കു പുറപ്പെട്ട ഇന്‍ഡിഗോ 6ഇ719 വിമാനമാണ് ടേക്ക് ഓഫ് ചെയ്തു പത്തു മിനിറ്റിനുള്ളില്‍ തിരിച്ചിറക്കിയത്.

കാബിനില്‍ പുക ഉയരുന്നത് ഒരു ജീവനക്കാരനാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. കാബിനിലെ മര്‍ദത്തില്‍ കുറവുണ്ടായെന്നും ഇതേതുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കേണ്ടിവന്നെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

എന്നാല്‍ തീ കത്തുന്ന ഗന്ധം പരന്നതിനെ തുടര്‍ന്ന് സുരക്ഷാമണി മുഴക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും മുന്‍കരുതലെന്ന നിലയില്‍ വിമാനം നിലത്തിറക്കുകയായിരുന്നെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വാദം.

നിലത്തിറക്കിയതിനുശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ ഓയില്‍ ചോര്‍ച്ചയോ സാങ്കേതിക തകരാറോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.