മുംബൈ: ഉന്നതവിദ്യാഭ്യാസരംഗത്ത് കുതിപ്പുമായി ഇന്ത്യ വീണ്ടും. ബ്രിക്സ് രാഷ്ട്രങ്ങളിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഐഐടി ബോംബെയും സ്ഥാനം പിടിച്ചു.
പ്രമുഖ കരിയര്‍ ശൃംഖലയായ ക്വാക്കറലി സൈമണ്ട്സ്ന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം റാങ്കിംങില്‍ 13 ാം സ്ഥാനത്തായിരുന്നു . ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് സയന്‍സും പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം 6ാം സ്ഥാനത്തായിരുന്ന ഐഐഎസ് ഈ വര്‍ഷം പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ 20 റാങ്കിംഗില്‍ ഇന്ത്യയില്‍നിന്നും ഐഐടി ഡല്‍ഹിയും ,ഐഐടി മദ്രാസും ഇടം പിടിച്ചിട്ടുണ്ട് .പട്ടികയിലെ ആദ്യമൂന്ന്് സ്ഥാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി ചൈനയില്‍ നിന്നുള്ള സിന്‍ഗുവ ,പെക്കിംഗ് ,ഫുഡാന്‍ എന്നീ സര്‍വകലാശാലകള്‍ നിലനിര്‍ത്തി.
350ഓളം സര്‍വകലാശാലകളാണ് ബ്രിക്സ് രാഷ്ട്രങ്ങളില്നിന്നുള്ളത്.ഇതില്‍തന്നെ 79 സര്‍വകലാശാലകള്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: