സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ചു

Thursday 23 November 2017 9:03 pm IST

 

അടിമാലി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ വെള്ളക്കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. റാന്നി-അടിമാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരനാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചത്. ദേശീയപാത 49ല്‍ അടിമാലിക്ക് സമീപം വച്ചാണ് കെഎസ്ആര്‍ടിസി ബസ്‌ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്.
മൂന്നാര്‍ സ്വദേശി സുബ്രഹ്മണിക്കാണ് ആക്രമണത്തിനിരയായത്. സ്വകാര്യബസുപയോഗിച്ച് കെഎസ്ആര്‍ടിസി ബസിന് മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയ ശേഷം വെള്ളക്കുപ്പി കൊണ്ട് സുബ്രഹ്മണിയുടെ തലയ്ക്ക്ടിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണി അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടി.
മൂന്ന് മാസം മുമ്പ് ആരംഭിച്ച കെഎസ്ആര്‍ട
ിസി ബസിന്റെ സര്‍വ്വീസ് അവസാനിപ്പിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വകാര്യബസ് ജീവനക്കാര്‍ ആക്രമിച്ചതെന്ന് സുബ്രഹ്മണി പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു നെടുങ്കണ്ടം-പത്തനംതിട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചത്.
സര്‍വ്വീസാരംഭിച്ചത് മുതല്‍ ഇതേ റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യബസിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസുകാരുമായി പ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു. ഈ മാസം എട്ടിന് കാഞ്ഞിരപ്പള്ളിയില്‍ വച്ച് സ്വകാര്യ ബസുപയോഗിച്ച് ഇതേ കെഎസ്ആര്‍ടിസി ബസില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിന് സ്വകാര്യബസ് ജിവനക്കാര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
പിണ്ണാക്കനാട്, മേലുകാവ്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലും ഇതെ സ്വകാര്യ ബസിനെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.