കൈയേറ്റക്കാരെ രക്ഷിച്ചാല്‍ നിയമ നടപടി; ബിജെപി

Thursday 23 November 2017 9:04 pm IST

 

തൊതാടുപുഴ: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേവികുളം സബ്കളക്ടര്‍ നടത്തുന്ന നിയമ നടപടി അട്ടിമറിച്ച് കൈയേറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു.ജെ.കൈമള്‍, ജനറല്‍ സെക്രട്ടറി കെ.എസ്. അജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൈയേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രിതല സംഘം എത്തുന്നതിനെ സംശയത്തോടെ മാത്രമേ വീക്ഷിക്കാനാകൂ.
കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജോയിസ് ജോര്‍ജിന്റെ കൈയേറ്റഭൂമിയുടെ പട്ടയം റദ്ദാക്കിയപ്പോള്‍ മന്ത്രി എം.എം മണി ഇതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല എന്ന നിലപാടാണ് പൊതുയോഗത്തിലൂടെ വെളിപ്പെടുത്തിയത്. ഇക്കാരണത്താല്‍ എം.എം മണി ഉള്‍പ്പെടുന്ന മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനവും റിപ്പോപ്പാര്‍ട്ടും സബ്കളക്ടറുടെ നീക്കത്തിനെതിരാണെന്ന് വ്യക്തമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി ചെറുതാക്കിയാലും ജോയിസ്‌ജോര്‍ജ് എം.പിയെയും കൈയേറ്റക്കാരായ സിപിഎം നേതാക്കളെയും നിയമനടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പറ്റില്ല. കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയായ 3200 ഹെക്ടറില്‍ നിന്നും വെട്ടിക്കുറയ്ക്കുന്ന ഭൂമിയിലെ പട്ടയങ്ങളുടെ നിജസ്ഥിതി കോടതിയുടെ നിരീക്ഷണത്തില്‍ പരിശോധിക്ക
ണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കും. ഈ മാസം 30ന് മുന്‍പ് കൊട്ടാക്കമ്പൂരിലെ കൈയേറ്റ പ്രദേശങ്ങള്‍ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കും. സിപിഐയും സിപിഎമ്മും കൈയേറ്റ വിഷയത്തില്‍ ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണ്.
മൂന്നാറിലെ സിപിഐ ഓഫീസ് കൈയേറ്റ ഭൂമിയിലാണ് എന്നത് സംബന്ധിച്ച്, എസ്.രാജേന്ദ്രന്‍ എംഎല്‍എ വിവരാവകാശ നിയമപ്രകാരം രേഖ കൈവശപ്പെടുത്തിയിട്ടുണ്ട്. സിപിഐയെ വരച്ചവരയില്‍ നിര്‍ത്താന്‍ ഈ രേഖ സിപിഎം ഉപയോഗിക്കും.
ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ നിര്‍ണ്ണായക ഘട്ടത്തില്‍ സിപിഎമ്മിന് കീഴടങ്ങുന്ന സ്ഥിതിയിലേക്ക് സിപിഐ എത്തും. കൈയേറ്റ വിഷയത്തില്‍ ബിജെപി വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ അിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.