ചങ്ങനാശ്ശേരി: അഖില കേരള ഹിന്ദു സാംബവര്‍ മഹാസഭ വാര്‍ഷികസമ്മേളനം 25 ന് രാവിലെ 10 ന് ചങ്ങനാശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. മഹാസഭ പ്രസിഡന്റ് കെ.ശശിധരന് അദ്ധ്യക്ഷനാകുന്ന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സി.എഫ്.തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി എം.സത്യശീലന് ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.കെ.സിദ്ധാര്ത്ഥന് അദ്ധ്യക്ഷനാകും. ഹിന്ദുസാംബവര് മഹാസഭ ഭാരവാഹികളായ എം.സത്യശീലന്,എം.കെ.സിദ്ധാര്ത്ഥന്,കെ.എസ്.രാഘവന് തുടങ്ങിയവരാണ് പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: