പാലായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുഴക്കരപാലം-ചെത്തിമറ്റം റോഡ് വീതികൂട്ടിത്തുടങ്ങി

Wednesday 19 September 2012 11:07 pm IST

പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പാലായില്‍ പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെ വീതി കൂട്ടി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നഗര സഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പാലായില്‍ നിര്‍വ്വഹിച്ചു. നഗരസഭയുടെ അധീനതയിലുള്ള പ്രസ്തുത റോഡ് പി.ഡബ്ല്യൂഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതി. നിലവില്‍ പുഴക്കര പാലം ഭാഗത്തു നിന്നും ചെത്തിമറ്റം ഭാഗത്തേക്കുള്ള റോഡിന് മൂന്നു മീറ്റര്‍ വീതി മാത്രമാണ് ഉള്ളത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ളവര്‍ വഴിക്കായി സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെയും, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ മധുവിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നി നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകള്‍ രണ്ടര മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ ഈ റോഡ് 8മീറ്റര്‍ വീതിയുള്ള റോഡായി മാറും. 450 മീറ്റര്‍ ദൂരം റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കുന്ന വേലയ്ക്കായി പൊതുമരാമത്ത വകുപ്പ് 18 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭയുടെ പ്രത്യേക താല്‍പ്പര്യപ്രകാരവും ധനമന്ത്രി കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചെത്തിമറ്റം-കുളങ്കണ്ടം ഭാഗത്തേക്ക് എത്തിച്ചിരുന്ന പ്രസ്തുത റോഡ് നിലവില്‍ വരുന്നതോടെ ളാലംജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇത് പാലാ ടൗണിലെ മെയിന്‍ റോഡിന്റെയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ബൈപ്പാസായി മാറും. ടെന്‍ഡര്‍ നടപടികള്‍ എല്ലാ പൂര്‍ത്തൂകരിച്ച് 1 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്ത#ീകരിക്കണമെന്ന നിബന്ധനയില്‍ വര്‍ക്ക് കരാര്‍ ജോലിക്കാരന്‍ ഏറ്റെടുത്തു കഴിഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ചന്ദ്രികാദേവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെര്‍മാന്മാരായ ഷാജു തുരുത്തേല്‍, ആന്റോ ജോസ് പടിഞ്ഞാറേക്കര, ലീന സണ്ണി അഡ്വ. ബെറ്റി ഷാജു എന്നിവരും, ചെറിയാന്‍ സി കാപ്പന്‍ഷആന്റോ പുഴക്കര തുടങ്ങിയവരും കൗണ്‍സിലര്‍മാരായ പി.കെ മധു ജോജോ കുടക്കച്ചിറം, സാബു എബ്രാഹം, തോമസ് പീറ്റര്‍, തോമസ് മൂലംകുഴയ്ക്കല്‍, പ്രൊഫ. ഗ്രേസിക്കുട്ടി കുര്യാക്കോസ്, നീന ചെറുവള്ളി, സാലി ഷാജു, ലിജി ബിജു, ജൂലിയറ്റ് ജോബി, ലതാ മോഹനന്‍,മായാ പ്രദീപ്, പുഷ്പ്പമ്മ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ തോമസ് തദ്ദേശവാസികളായ ബോബി വടയാറ്റ്, ഫിലിപ്പ് പുതുമന, സണ്ണി അഗസ്റ്റ്യന്‍, ബേബി പുതുമന തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.