കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ. കുര്യനാണ് കാര്‍ഷികമേളയ്ക്ക് തിരി തെളിച്ചത്. കാര്‍ഷിക സംസ്ക്കാരം കാത്തുപരിപാലിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷനായി. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. സുരേഷ് കുറുപ്പ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സോന പി.ആര്, സംസ്ഥാന മുന്‍ വനിതാ കമ്മീഷന് അംഗം ഡോ. പ്രമീളാദേവി ജെ. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: