കടുത്തുരുത്തി: രമേശ് ചെന്നിത്തലയുടെ പടയൊരുക്ക ജാഥ കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ തളിയില്‍ മഹാദേവ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ക്ഷേത്രഗോപുരത്തിന് സമീപത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗോപുര വഴി അടഞ്ഞു നിന്നു. തുടര്‍ന്ന് പോലീസ് പാലാ റോഡിലൂടെ വഴി തിരിച്ച് വിട്ടതിനാല്‍ വഴിയറിയാതെ അയ്യപ്പന്മാര് വലഞ്ഞു. കടുത്തുരുത്തി ടൗണില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവാതിരിക്കുവാന്‍ പോലീസ് ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് എത്തിയ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടസ്സം കൂടാതെ ക്ഷേത്രത്തിലേക്ക് എത്താനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. വഴിതെറ്റി പാല റോഡിലേക്ക് ഏറെ ദൂരം പോയ ഭാഷ അറിയാത്ത ഇതരസംസ്ഥാനത്തു നിന്നെത്തിയ അയ്യപ്പന്മാര് വളരെ ബുദ്ധിമുട്ടിയാണ് തിരികെ തളിയില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി തീര്‍ത്ഥാടനം തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: