ജന്മഭൂമി സയന്‍സ് ഫെസ്റ്റ്; ഇന്നും നാളെയും കൊല്ലത്ത്

Friday 24 November 2017 2:30 am IST

കൊല്ലം: ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യാ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ-2017) തെക്കന്‍മേഖല മത്സരം ഇന്നും നാളെയും കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ നടക്കും.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഇരുനൂറോളം സ്‌കൂളുകളില്‍ നിന്നുള്ള ശാസ്ത്ര പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഫെസ്റ്റില്‍ വിയന്‍സ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
24ന് രാവിലെ 10ന് മേള എന്‍സിഇഎസ്എസ് ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സയന്‍സ് മൂവി ഫെസ്റ്റിന്റെ സ്വിച്ച് ഓണ്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. കേരള ബയോഡൈവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ ഉമ്മന്‍ ടി ഉമ്മന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
25ന് പ്രമുഖ ശാസ്ത്രജ്ഞര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. എഐസിടി ഡയറക്ടര്‍ രമേശ് ഉണ്ണികൃഷ്ണന്‍, എന്‍ഐഐഎസ്റ്റി ഡയറക്ടര്‍ ഡോ. അജയഘോഷ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് ഫെസ്റ്റ് സമാപിക്കും.

മേഖലാതല വിജയികള്‍ക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത്, വാട്ടര്‍, എനര്‍ജി, എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍, അഗ്രികള്‍ച്ചര്‍ എന്നീ ആറ് വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ സിബിസി, ഐസിഐസി സിലിബസ് ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം

30ന് കോട്ടയത്ത്

കോട്ടയം: ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യാ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കെ-2017) കോട്ടയം മേഖലാമത്സരം നവംബര്‍ 30ന് കോട്ടയം ഇല്ലിക്കല്‍ ചിന്മയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെയും ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെയും വിവിധ കലാലയങ്ങളില്‍ നിന്നുള്ള ശാസ്ത്ര പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും.

30ന് രാവിലെ 8ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10ന് ഉദ്ഘാടനം, പ്രമുഖ ശാസ്ത്രജ്ഞര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനവും സമ്മാനവിതരണവും. മേഖലാതല വിജയികള്‍ക്ക് മൂന്നുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക.

മത്സര വിജയികള്‍ക്ക് ജനുവരി 5, 6 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നാമത് എത്തുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ഭാരതത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കൊപ്പം തങ്ങളുടെ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ചെയ്യാന്‍ സൗകര്യമൊരുക്കും. എല്ലാ വിഭാഗത്തിനും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447833223, 9048663938.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.