ഏറ്റുമാനൂര്‍: കുമരകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമാഫിയയും റിസോര്‍ട്ട് മാഫിയകളും അനധികൃതമായി പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ നടത്തുന്ന ഭൂമി കയ്യേറ്റത്തിനെതിരെ കുമരകം പഞ്ചായത്താഫീസിലേക്ക് 25ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്.
ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയജകമണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന് അദ്ധ്യക്ഷനായി. ആന്റണി അറയില്‍, അനീഷ്.വി.നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: