ചങ്ങനാശ്ശേരി: ജന്മന അംഗപരിമതിയുളള യുവാവിനും കുടുംബത്തിനും ഫേസ് ബുക്ക് കൂട്ടായ്മ ആഘോഷം മാറ്റിവച്ച് സ്നേഹ ഭവനം ഒരുക്കുന്നു. ഇത്തിത്താനം പൊന്‍പുഴ മാമലശ്ശേരിയില്‍ വിജി ജേക്കബിനാണ് വീടുവെച്ച് നല്‍കുന്നത്. കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി ജംഗ്ഷന് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സ്നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. എല്ലാ വര്‍ഷവും നടത്തി വരുന്ന കുടുംബ സംഗമത്തിന് മാറ്റി വയ്ക്കുന്ന പണം കൊണ്ടാണ് വീട് തീര്‍ക്കുന്നത്.് വിജി ഭാര്യയും രണ്ടു പെണ്‍കുട്ടികളും ടര്‍പ്പാളിന്‍ കെട്ടിയ വീട്ടില്‍ ആണ് താമസം. പഞ്ചായത്ത് അംഗം ബി.ആര്. മഞ്ജീഷ് ആണ് ഈ കുടുംബത്തിന് വീട് വെയ്ക്കാന്‍ ഫേസ്ബുക്ക് കൂട്ടയ്മ്മയുടെ സഹായംതേടിയത്. ചങ്ങനാശ്ശേരി ജംഗ്ഷന് ചീഫ്അഡ്മിന് വിനോദ് പണിക്കരും പഞ്ചായത്ത് മെമ്പര്‍ ബി ആര് മഞ്ജീഷും ചേര്‍ന്ന് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു. ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ 6 മാസം കൊണ്ട് വീടു പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.ചടങ്ങില്‍ അഡ്മിന്മാരായ ജിനോജോര്ജ്,നവാസ്,അഡ്വ:സജികുമാര്‍,ഇളംങ്കാവ് ദേവസ്വം പ്രസിഡന്റ് കെ ജി രാജ്മോഹന്‍,അലക്സ് വര്‍ഗ്ഗീസ്,മൂസ,അരുണ്‍ ആന്റ്റണി,അനുജി കെ ഭാസി,രാജലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: