ശബരിമല: വ്രതശുദ്ധിയോടെ അയ്യപ്പദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണുന്നത് യാചകരെ പോലെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന് ആരോപിച്ചു.
വിരിവെയ്ക്കുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് തികച്ചും സൗജന്യമാക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പമുതല്‍ ശബരിമലവരെയുള്ള സ്ഥലത്തെ ബിനാമി കച്ചവടക്കാരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണം. അയ്യപ്പവിശ്വാസികളല്ലാത്ത കച്ചവടക്കാരാണ് ഇവിടങ്ങളില്‍ കൂടുതലും, അതുകൊണ്ടുതന്നെ ഇവര്‍ യഥാര്‍ത്ഥ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: